കണ്ണൂർ: രാജ്യാന്തര ക്വാളിറ്റി സര്‍ക്കിള്‍ മത്സരത്തില്‍ സുവര്‍ണ്ണ നേട്ടവുമായ് തലശ്ശേരി എന്‍.ടി.ടി.എഫ്

കണ്ണൂർ: രാജ്യാന്തര ക്വാളിറ്റി സര്‍ക്കിള്‍ മത്സരത്തില്‍ സുവര്‍ണ്ണ നേട്ടവുമായ് തലശ്ശേരി എന്‍.ടി.ടി.എഫ്തലശ്ശേരി.

സിങ്കപ്പൂരില്‍ സമാപിച്ച രാജ്യാന്തര ക്വാളിറ്റി സര്‍ക്കിള്‍ മത്സരത്തില്‍ സുവര്‍ണ്ണ പതക്കവുമായ് തലശ്ശേരി എന്‍.ടി.ടി.എഫ് . ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത തലശ്ശേരി എന്‍.ടി.ടി.എഫ് കേന്ദ്രത്തിനു സുവര്‍ണ്ണ നേട്ടമാണ് ലഭിച്ചത.് തലശ്ശേരി എന്‍.ടി.ടി.എഫ് കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളായ സിദ്ധാര്‍ത്ഥ്, വരുണ്‍ ദാസ്, പി.പി ശ്രീരാഗ്, കെ.എച്ച് വിഷ്ണു എന്നിവരും അധ്യാപകരായ സുധീഷ് ജ്യോതി, ടി.പി ഷിജിന്‍ എന്നിവരാണ് ടീമിനെ പ്രതിനിധാനം ചെയ്ത് മത്സരത്തില്‍ പങ്കെടുത്തതെന്ന് പ്രിന്‍സിപ്പള്‍ ലെഫ്.കേണല്‍ കെ.വി നായരും വൈസ്.പ്രിന്‍സിപ്പള്‍ റോഷിന്‍ പീറ്ററും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഒക്ടോബര്‍ 22 മുതല്‍ 25 വെര ആയിരുന്നു മത്സരം നടന്നത.് ഇന്ത്യയിലെ വിവിധ വ്യവസായ ശാലകളുമായ് മത്സരിച്ച് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് എന്‍.ടി.ടി.എഫ് തലശ്ശേരി കേന്ദ്രത്തിലെ ടീം സിങ്കപ്പൂരില്‍ നടന്ന രാജ്യാന്തര ക്വാളിറ്റി സര്‍ക്കിള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത.് 12 രാജ്യങ്ങളില്‍ നിന്നായി 450 ല്‍ പരം ടീമുകള്‍ മാറ്റുരച്ച മത്സരത്തിലാണ് തലശ്ശേരിക്ക് മികവ് നേടാനായത.് ഈ നേട്ടം തലശ്ശേരിക്ക് അഭിമാനമാണെന്നും ട്രയിനിംഗ് സെന്റര്‍ അധികൃതര്‍ പറഞ്ഞു.വിജയികള്‍ക്ക് പ്രിന്‍സിപ്പള്‍ കേണല്‍ കെ.വി നായരുടെ നേതൃത്വത്തില്‍ വിപുലമായ സ്വീകരണം തലശ്ശേരി എന്‍.ടി.ടി.എഫ് കേന്ദ്രത്തില്‍ നല്‍കി.
വാര്‍ത്താ ട്രെയിനിംഗ് ഓഫീസര്‍ പി.പി ഷിജിന്‍, മീഡിയ കോ-ഓര്‍ഡിനേറ്റര്‍ ശ്രീഹരി നായര്‍,എന്നിവരും സ്വര്‍ണ്ണ പതക്കം നേടിയ വിദ്യാര്‍ത്ഥികളും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഫോട്ടോ- രാജ്യാന്തര ക്വാളി്റ്റി സര്‍ക്കിള്‍ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ തലശ്ശേരി എന്‍.ടി.ടി.എഫ് കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.