കണ്ണൂർ കോര്‍പറേഷന്‍ വാട്സ്ആപ് വിവാദം;കൗണ്‍സിലര്‍ക്കും വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്കെതിരെയും കേസ്

കണ്ണൂര്‍: അശ്ലീലച്ചുവയുള്ള സംഭാഷണം ഉള്‍പ്പെടെയുള്ള ശബ്ദ സന്ദേശം കോര്‍പറേഷന്റെ വാട്‌സാപില്‍ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ സുമ ബാലകൃഷ്ണന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സന്ദേശം ഗ്രൂപ്പില്‍ പോസ്റ്റു ചെയ്ത കൗണ്‍സിലര്‍ക്കും ശബ്ദ സന്ദേശത്തിലെ വനിതാ കോണ്‍ഗ്രസ് നേതാവിനെതിരേയും കേസെടുത്തതായി ഡിവൈ.എസ്പി അറിയിച്ചു. സി.പി.എമ്മിലെ ഗ്രൂപ്പ് തര്‍ക്കവും അനാശാസ്യവും ചര്‍ച്ച ചെയ്യുന്ന ശബ്ദ സന്ദേശം കഴിഞ്ഞ ദിവസമാണ് കോര്‍പറേഷനിലെ സി.പി.എം കൗണ്‍സിലര്‍ തന്നെ മേയര്‍ അഡ്മിനായ ഗ്രൂപ്പില്‍ പോസ്റ്റു ചെയ്തത്. വനിതകള്‍ ഉള്‍പ്പെടെയുള്ള ഗ്രൂപ്പില്‍ ഇത്തരം സന്ദേശം അയച്ചത് വലിയ കുറ്റമാണെന്നും ഐ.ടി ആക്ടിലെ 67,67എ വകുപ്പ് അനുസരിച്ച് കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് കൗണ്‍സിലര്‍ന്മാര്‍ കൂട്ടത്തോടെ എത്തി പരാതി നല്‍കിയത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.