മദ്യലഹരിയിൽ വൈദ്യുതി ട്രാൻസ്ഫോമറിനോട് പരാക്രമം: യുവാവിനെ ഷോക്കേറ്റ് ഗുരുതരം

പയ്യാവൂർ: മദ്യലഹരിയിൽ വീട്ടിലേക്കുള്ള വഴിമധ്യേ വൈദ്യുതി ട്രാൻസ്ഫോമറിൽ കയറി പരാക്രമം യുവാവിന് ഷോക്കേറ്റു. വാതിൽമട വേങ്ങയിലെ ലൈജു (26)വിനാണ് ഷോക്കേറ്റത്. ഇന്നലെ രാത്രി എട്ട് മണിയോടെ സ്റ്റേഷൻ പരിധിയിലാണ് സംഭവം. മദ്യലഹരിയിൽ വഴിനീളെ ബഹളം വെച്ച് നീങ്ങിയ ലൈജു വീടിന് സമീപത്തെ വൈദ്യുതി ട്രാൻസ്ഫോമറിലെ കമ്പി പിടിച്ച് മുകളിലേക്ക് കയറവെയാണ് ഷോക്കേറ്റത്. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ പയ്യാവൂരിലെ ആശുപത്രയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. യുവാവിന് കഴുത്തിലും ദേഹത്തും പൊള്ളലേറ്റിട്ടുണ്ട്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: