എരഞ്ഞോളി പുഴയിലേക്ക് ബൈക്ക് മറിഞ്ഞ് 2 പേർക്ക് പരിക്ക്

എരഞ്ഞോളി പുഴയിലേക്ക് ബൈക്ക് മറിഞ്ഞ് 2 യുവാക്കൾക്ക് പരിക്ക്

. അക്ഷയ് ദേവ് (23), അർജുൻ (22) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് 4.30 നായിരുന്നു അപകടം. കൊളശേരി ചോനാടത്തെ ഷോപ്പിലേക്ക് പോകുകയായിരുന്നു ഇരുവരും. തൊട്ടുപിന്നാലെ മറ്റൊരു ബൈക്കിൽ സുഹൃത്ത് നിജിലും ഇവർക്കൊപ്പം ഉണ്ടായിരുന്നു. തെറ്റായ ദിശയിൽ വന്ന ബുള്ളറ്റിന് സൈഡ് നൽകുന്നതിനിടെയായിരുന്നു ഇവർ സഞ്ചരിച്ച ഫോർ രജിസ്ത്രേഷൻ ബൈക്ക് പുഴയിലേക്ക് പതിച്ചത്. എരഞ്ഞോളി പാലം കോമത്ത് റോഡിലായിരുന്നു അപകടം. പുഴയിലേക്ക് വീണ ഇരുവരെയും നിജിലും സമീപത്തുണ്ടായിരുന്നവരും ചേർന്ന് രക്ഷിക്കുകയായിരുന്നു. അക്ഷയ് ദേവിന്റെ കൈക്കും അർജുന്റെ കാലിനും സാരമായി പരിക്കേറ്റു.ഇരുവരും ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ ചികിത്സയിലാണ്. വിവരമറിഞ്ഞ് തലശേരി പൊലീസും സ്ഥലത്തെത്തി.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.