പാപ്പിനിശ്ശേരി മാങ്കടവ് ദാറു റഹ്‌മയിൽ നിന്ന് മൂന്നാമതൊരു ഹാഫിള് കൂടി

പാപ്പിനിശ്ശേരി: മാങ്കടവ് ദാറു റഹ്‌മ തഹ്ഫീളുൽ ഖുർആൻ കോളേജ് വിദ്യാർ ത്ഥി 13 കാരൻ

മുഹമ്മദ് അഫ്താബ് 10 മാസം(300 പ്രവൃത്തി ദിവസം) കൊണ്ട് ഖുർആൻ പൂർണമായും മനഃപാഠമാക്കി വിശ്വാസികളിൽ വിസ്മയമായി.

മലപ്പുറം അച്ചനമ്പലം സ്വദേശി അബ്ദുൽ ഗഫൂറിന്റെയും ബുഷ്റയുടെയും മകനാണ് മുഹമ്മദ് അഫ്താബ്.

മദ്രസയിൽ നിന്നും പഠിച്ച പ്രാഥമിക വിവരങ്ങൾ മാത്രമായിരുന്നു ഖുർആൻ സംബന്ധമായി ഉണ്ടായിരുന്നത്.
ഉസ്താദ് ഹാഫിസ് റിയാസ് മൗലവിയുടെ ശിക്ഷണത്തിലാണ് അഫ്താബ് ഖുർആൻ ഹൃദ്യസ്ഥ മാക്കിയത്. നല്ല ഓർമ ശക്തിയും കഠിനാദ്ധ്വാനവും ഉസ്താദിന്റെ ചിട്ടയായ ക്ലാസുമാണ് എളുപ്പത്തിൽ മനഃപാഠമാക്കാൻ സഹായകമായതെന്ന് സഹപാഠികൾ സാക്ഷ്യപ്പെടുത്തുന്നു.സ്ഥാപനം തുടങ്ങിയിട്ട് ഒരു വർഷം പൂർത്തിയാകുമ്പോൾ ഖുർആൻ മനഃപാഠമാക്കുന്ന മൂന്നാമത്തെ ഹാഫിളാണ് അഫ്താബ്.
അപൂർവ്വ നേട്ടം കരസ്ഥ മാക്കിയവിദ്യർത്ഥിയെ ദാറു റഹ്‌മ കമ്മററി അനുമോദിച്ചു.
പ്രസിഡണ്ട് പി.വി.മൊയ്തു ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന ചടങ്ങിൽ സെക്രട്ടറി എൻ.പി റംസീർ ഹാജി സ്വാഗതവും ഉസ്താദ് മാണിയൂർ അബ്ദുൽ ഖാദർ അൽ ഖാസിമി ഉൽഘടനവും നി൪വ്വഹിച്ചു. ഹാഫിസ് റിയാസ് മൗലവി പൂച്ചക്കാട് ഖത്‌മുൽ ഖുർആൻ ദുആക്ക് നേതൃത്വം നൽകി. ദാറു റഹ്‌മ ട്രെഷറർ കെ.പി. മൊയ്‌തീൻ കുട്ടി ഹാജി, ജമാഅത് സെക്രട്ടറി ടി.നസിറുദ്ധീൻ, പ്രസിഡന്റ്‌ മുനീർ.പി.പി, ട്രെഷറർ അബു ഹാജി, ജിസിസി അസോസിയേഷ൯ ഉപദേശക ബോർഡ് അംഗം കെ. അബ്ദുസ്സമദ് ഹാജി,രക്ഷാധികാരി കെ.പി സിദ്ധീഖ്, ട്രഷറർ എം.വി അബ്ദുള്ള എന്നിവർ ആശംസയും അഷ്‌റഫ് സി.പി നന്ദിയും രേഖപ്പെടുത്തി.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.