Advertisements

കണ്ണൂർ: കക്കൂസ് ടാങ്കിന് വേണ്ടി കുഴിച്ച കുഴിയിൽ വീണ് ഒന്നര വയസുകാരി മരിച്ചു.

കണ്ണൂർ, ഉരുവച്ചാൽ: വീടിന് പിറക് വശത്ത് കക്കൂസ് ടാങ്കിന് വേണ്ടി കുഴിച്ച കുഴിയിൽ വീണ് ഒന്നര വയസുകാരി

മരിച്ചു. കോളയാട് ചോലയിലെ സാബിത്തിന്റെ മകൾ നാഫിയ (ഒന്നര) യാണ് മരിച്ചത്. മിഠായിയുമായ് വന്ന പിതാവ് നാഫിയയെ വീട്ടിൽ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കുഴിയിൽ കാണപ്പെട്ടത്. കുഴിയിൽ നിറയെ വെള്ളമുണ്ടായിരുന്നു. കണ്ണവം പോലീസിൻ വിവരം അറിയിച്ചതിനെ തുടർന്ന് എസ്.ഐ ഗണേശന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പുറത്തെടുത്ത് പോലീസ് വാഹനത്തിൽ കൃസ്തുരാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായ് കൂത്തുപറമ്പ് ഹോസ്പ്പിറ്റലിലേക്ക് കൊണ്ടുപോയി

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: