മേഖല മോറൽ സ്കൂൾ ഉദ്ഘാടനം

ഇരിട്ടി: വിസ്ഡം സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ഇരിട്ടി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈസ്കൂൾ – ഡിഗ്രി വിദ്യാർത്ഥികൾക്കായി ഏകദിന മോറൽ സ്കൂൾ സംഘടിപ്പിച്ചു.. വിസ്ഡം സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ ജില്ലാ എക്സിക്യൂട്ടീവ് അംഗം ജാഫർ കാവുംപടി ഉദ്ഘാടനം ചെയ്തു. സോഷ്യൽ മീഡിയയുടെ ഉപയോഗം നന്മയുടെ പാതയിലേക്ക് കൊണ്ട് വരണമെന്നും, അതിലൂടെ വിദ്യാർത്ഥി സമൂഹത്തെ നേരിന്റെ പാതയിൽ നയിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് അദ്ദേഹം കുട്ടികളെ ഉണർത്തി. വിസ്ഡം സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ മേഖല സെക്രട്ടറി നവാൽ ഉളിക്കൽ അധ്യക്ഷത വഹിച്ചു.. സഫീർ അഴീക്കൽ മുഖ്യ പ്രഭാഷണം നടത്തി.. ഷമീർ മാസ്റ്റർ, തമീം കാറാട്,തുഫൈൽ കാവുംപടി എന്നിവർ സംസാരിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.