പയ്യാവൂരില്‍ കാട്ടാന കിണറ്റില്‍ വീണു: രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു

പയ്യാവൂര്‍ ചന്ദനക്കാംപാറ നറുക്കും ചീത്തയില്‍ കാട്ടാന കിണറ്റില്‍ വീണു. ചൊവ്വാഴ്ച രാത്രിയാണ് കാട്ടാന കിണറ്റില്‍ വീണത്. സ്ഥിരം കാട്ടാന ശല്യമുള്ള മേഖലയാണിതെന്ന് നാട്ടുകാര്‍ പറയുന്നു. വനം വകുപ്പിന്റെയും, പോലീസിന്റെയും നേതൃത്വത്തില്‍ കാട്ടാനയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കിണറ്റിന് സമീപം കാട്ടാനകള്‍ നിലയുറപ്പിച്ചിരിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. കാട്ടാന ശല്യത്തിനെതിരെ നാട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് ഇന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.