Advertisements

തലശ്ശേരി മാനന്തവാടി റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

തലശ്ശേരി :മാനന്തവാടി തലശ്ശേരി റോഡില്‍ കുഴി നിലം പുത്തന്‍പുരയ്ക്ക് സമീപം കെ.എസ് ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് നിരവധി യാത്രികര്‍ക്ക് പരുക്കേറ്റു.മാനന്തവാടിയില്‍ നിന്നും ഇരിട്ടിയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും,തലശ്ശേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് വരുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസും മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു.ഏകദേശം 30 ഓളം പേര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.ആരുടേയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: