ഇന്ത്യയിൽ കോവിഡ് മരണം 12; ആകെ രോഗബാധിതർ 612

രാജ്യത്ത് കോവിഡ് ബാധിച്ചുള്ള മരണം 12 ആയി. ഗുജറാത്തിലെ അഹമ്മദാബാദില്‍ 85 കാരിയാണ് എറ്റവും ഒടുവില്‍ മരിച്ചത്. സൗദിയില്‍ നിന്ന് മടങ്ങിയെത്തിയ ഇവര്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. ഇന്നലെ മധ്യപ്രദേശിലും ഒരാള്‍ മരിച്ചിരുന്നു. മഹാരാഷ്ട്രയില്‍ ആറുപേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ആകെ രോഗബാധിതര്‍ 122 ആയി. തമിഴ്നാട്ടിലും ഗോവയിലും ഇന്നലെ മൂന്നുപേര്‍ക്ക് വീതം കോവിഡ് സ്ഥിരീകരിച്ചു. ഗോവയില്‍ ഇതാദ്യമായാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 612 ആയി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: