കാമുകിയെ ബൈക്കിന് പിറകിലിരുത്തി പോയ യുവാവിനെ ഭാര്യയും മക്കളും കയ്യോടെ പിടികൂടി; സംഭവം കണ്ണൂരിൽ

കണ്ണൂര്‍: സ്‌കൂട്ടറിൽ കാമുകിയെയും കൂട്ടി യാത്രചെയ്യുകയായിരുന്ന ഭര്‍ത്താവിനെ ഭാര്യയും മക്കളും കൈയോടെ പിടികൂടി. കണ്ണൂർ എ കെ ജി ആശുപത്രിയിലേക്ക് കാമുകിയെയും കൂട്ടി വരവെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം അരങ്ങേറിയത്. ഭര്‍ത്താവിന്റെ പെരുമാറ്റത്തിൽ കുറെ നാളുകളായി ഭാര്യയ്ക്ക് Iഎന്തൊക്കെയോ അസ്വാഭാവികത തോന്നിയിരുന്നു. പരാതി പറഞ്ഞ ഭാര്യയോട് ഇല്ലാത്ത കാര്യം പറഞ്ഞ് കുടുംബത്തില്‍ പ്രശ്‌നമുണ്ടാക്കരുതെന്ന് പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. ഒടുവില്‍ ഭര്‍ത്താവിന്റെ കള്ളക്കളി ഭാര്യ പൊളിക്കാന്‍ തന്നെ തീരുമാനിച്ചു..

ഇന്നലെ ഭര്‍ത്താവിനെ പിന്തുടര്‍ന്ന് ഭാര്യ കണ്ണൂര്‍ എ കെ ജി ആശുപത്രിക്ക് സമീപം മക്കളോടൊപ്പം നിലയുറപ്പിച്ചു. അപ്പോൾ നെകാമുകിയെ സ്‌കൂട്ടറിന് പിറകിലിരുത്തി യുവതിയുടെ ഭര്‍ത്താവും ആവഴിയെത്തി. സംഗതി കൈയ്യോടെ പിടികൂടിയ യുവതി സ്‌കൂട്ടര്‍ തsഞ്ഞു നിര്‍ത്തി. യുവതിയും ഭര്‍ത്താവും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമായി. ഈ സമയം സ്ഥലത്തുള്ള ഓട്ടോ ഡ്രൈവര്‍മാരും പരിസരവാസികളും വിഷയത്തില്‍ ഇടപെട്ടതോടെ സംഗതി പോലീസിനുമുന്നിലെത്തി. യുവതിയെയും ഭര്‍ത്താവിനെയും മക്കളെയും ഭര്‍ത്താവിന്റെ കാമുകിയെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. വനിതാ എസ് ഐ പത്മിനി ഇടപെട്ട് ഭാര്യയെയും മക്കളെയും ഭര്‍ത്താവിനോടൊപ്പം വീട്ടിലേക്ക് പറഞ്ഞയച്ചു. കാമുകിയായ യുവതിയെ മറ്റൊരാൾ ഉപേക്ഷിച്ച ശേഷമാണ് യുവതിയുടെ ഭര്‍ത്താവുമായി പരിചയപ്പെടുന്നതും അടുപ്പത്തിലാവുന്നതും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: