തലശ്ശേരിയിൽ തകർത്ത മതിൽ സി.പി.എം പ്രവർത്തകരും നാട്ടുകാരും ചേർന്ന് പുനർനിർമ്മിച്ചു

തലശ്ശേരി: പി ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചരണം എഴുതിയതിന്റെ പേരിൽ തകർത്ത മതിൽ സി.പി.എം പ്രവർത്തകരും നാട്ടുകാരും ചേർന്ന് പുനർ നിർമ്മിച്ച് നൽകി. വടകര പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി പി.ജയരാജന്റെ തിരഞ്ഞെടുപ്പ് പ്രചരണം എഴുതിയ മതിൽ കഴിഞ്ഞ ദിവസം തകർത്തിരുന്നു ഈ മതിലിണ് ഇന്ന് പുനർനിർമ്മിച്ചത്. കൊമ്മൽ വയലിലെ സംഗീതയിൽ ബാലന്റെ മുപ്പതോളം മീറ്റർ നീളം വരുന്ന വീട്ടുമതിലാണ് പുനർനിർമ്മിച്ച് നൽകിയത് ഇക്കഴിഞ്ഞകഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെയാണ് മതിൽ തകർത്തത്.എം വി ജയരാജൻ, എം സുരേന്ദ്രൻ, എ.ശശി തുടങ്ങിയവർ നേതൃത്വം നൽകി.തിരഞ്ഞെടുപ്പ് പ്രചരണം അട്ടിമറിക്കാനുള്ള ശ്രമമാണ് ബി.ജെപിക്കാർ നടത്തുന്നത്. സമാധാന അന്തരീക്ഷം നിലനിൽക്കുന്ന ഇത്തരം വൃത്തികെട്ട പ്രവർത്തനങ്ങളാണ് ബി.ജെ.പി, ആർ.എസ് എസ് പ്രവർത്തകർ നടത്തുന്നത് പാർട്ടി പ്രവർത്തകരും മറ്റും സംയമനം പാലിക്കണമെന്നും സി.പി.എം നേതാക്കൾ പറഞ്ഞു.ബി.ജെ.പി കൗൺസിലററുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് മതിൽ തകർത്തതെന്നാണ് പോലിസിൽ നൽകിയ പരാതിയിൽ പറയുന്നത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: