നാറാത്ത് വലിയ പറമ്പ് മാരിയമ്മ ക്ഷേത്രം കളിയാട്ടം മാർച്ച് 30, 31 ശനി ഞായർ ദിവസങ്ങളിൽ നടക്കും

നാറാത്ത്: നാറാത്ത് വലിയ പറമ്പ് മാരിയമ്മ ക്ഷേത്രം കളിയാട്ടം മാർച്ച് 30, 31 ശനി ഞായർ ദിവസങ്ങളിൽ നടക്കും. 30 ന് ശനിയാഴ്ച രാത്രി ഗുളികൻ ഘണ്ഠകർണ്ണൻ വസൂരി മാല വെള്ളാട്ടത്തിനെതുടർന്ന് കാഴ്ച വിസ്മയം തീർക്കുന്ന ചൈനീസ് കരിമരുന്ന് പ്രയോഗവും താലപ്പൊലിയും ഉണ്ടായിരിക്കും. കുളിച്ചെഴുന്നള്ളത്തിന് ശേഷം ഗുരുതി അടിയന്തിരം നടക്കും.

പ്രസാദ സദ്യയും ഉണ്ടായിരിക്കും. 31 ന് ഞായർ പുലർച്ചെ ഗുളികൻ തിറ, അഗ്നി ഘണ്ഠകർണ്ണൻ, വസൂരി മാല തെയ്യങ്ങളും തിരുമുറ്റത്ത് നിറഞ്ഞാടും. ഉച്ചക്ക് കള്ളിയാമ്പള്ളി എന്ന ചടങ്ങോടെ കളിയാട്ടം സമാപിക്കും. ഏപ്രിൽ 5 ന് വൈകുന്നേരം 6 മണിക്ക് കൊടുങ്ങല്ലൂർ ഭരണിയാത്ര സംഘടിപ്പിക്കുന്നുണ്ട്. മുൻകൂറായി ബുക്ക് ചെയ്യുവാൻ 9895297453, 8907942216 നമ്പറിൽ ബന്ധപ്പെടണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: