Advertisements

അ​ഴീ​ക്കോ​ട് തെ​ര​ഞ്ഞെ​ടു​പ്പ് കേ​സി​ല്‍ കെ.​എം.​ഷാ​ജി​ക്ക് സു​പ്രീം​കോ​ട​തിയുടെ നോ​ട്ടീ​സ്

തിരുവനന്തപുരം: അഴീക്കോട് തെരഞ്ഞെടുപ്പ് കേസില്‍ നികേഷ് നല്‍‌കിയ ഹര്‍ജിയില്‍ കെ.എം.ഷാജിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. തെരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഷാജിയുടെ ഹര്‍ജിക്കൊപ്പം നികേഷിന്‍റെ ഹര്‍ജിയും കേള്‍ക്കാമെന്ന് ജസ്റ്റീസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. അഴീക്കോട് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള കെ.എം ഷാജിയുടെ വിജയം അസാധുവാക്കിയെങ്കിലും ഹൈക്കോടതി പക്ഷേ നികേഷ് കുമാറിനെ വിജയിയായി പ്രഖ്യാപിച്ചിരുന്നില്ല.

തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയതിന് എതിരെ ഷാജി സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹര്‍ജിയില്‍ സുപ്രീം കോടതി നികേഷ് കുമാറിന് നോട്ടീസ് അയച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കിയ ഹൈകോടതി വിധി സ്റ്റേ ചെയ്തില്ലെങ്കിലും ഷാജിക്ക് നിയമസഭയില്‍ ഉപാധികളോടെ പങ്കെടുക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: