എടക്കാട് വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ഒറ്റയ്ക്ക് താമസിക്കുന്ന 79 വയസ്സുള്ള വൃദ്ധയെയാണ് വീട്ടില്‍ അതിക്രമിച്ച്‌ കടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എടക്കാട് സ്വദേശി ബിജേഷിനെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. രാവിലെ പത്ത് മണിക്കാണ് ബിജേഷ് വാതില്‍ ചവിട്ടി തുറന്ന് വീടിനകത്ത് കയറി വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഒറ്റയ്ക്ക് താമസിക്കുന്ന 79 വയസ്സുകാരിയായ സ്ത്രീയെ ഇയാള്‍ കയറിപ്പിടിക്കുകയായിരുന്നു. വയോധിക ബഹളം വച്ചതിന് തുടര്‍ന്ന് അയല്‍ക്കാര്‍ ഓടിയെത്തി. ഇതിനിടയില്‍ ഇയാള്‍ രക്ഷപ്പെട്ടു.പിന്നീട് നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തുള്ള ഒരു കടയില്‍ വച്ച്‌ ഇയാളെ പിടികൂടിയത്. ആക്രമണത്തിന് മുതിര്‍ന്ന പ്രതിയെ സാഹസികമായാണ് പോലീസ് പിടികൂടിയത്.പ്രദേശവാസിയായി യുവാവ് വൃദ്ധ വീട്ടില്‍ ഒറ്റയ്ക്കാണ് എന്ന് മനസിലാക്കിയാണ് പീഡനത്തിന് മുതിര്‍ന്നത്.

നാട്ടുകാരുടെയും പോലീസിന്റെയും സമയോചിതമായ ഇടപെടലിലൂടെയാണ് പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിഞ്ഞത്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.