ഷെഹ്‌ലയുടെ മരണം: സ്കൂള്‍ കെട്ടിടം പൊളിക്കും

സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ വച്ച്‌ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി ഷഹല ഷെറിന്‍ പാമ്ബുകടിയേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അപകടം നടന്ന കെട്ടിടം പൊളിച്ചു നീക്കും. കെട്ടിടത്തിന്റെ പാമ്ബ് കയറിയ ഭാഗം പൊളിച്ച്‌ നീക്കി പുതിയ കെട്ടിടം പണിയാനാണ് തീരുമാനം. ഷെഹ്ല ഷെറിന്‍ പഠിച്ച ക്ലാസ് മുറി ഉള്‍പ്പെടുന്ന കെട്ടിടം പൊളിക്കുന്നതിന് ബത്തേരിയില്‍ ചേര്‍ന്ന സര്‍‌വ്വകക്ഷി യോഗത്തിലാണ് ധാരണയായത്.

കുട്ടിയുടെ മരണത്തിന് പിന്നാലെ സസ്പെന്‍ഡ് ചെയ്ത പ്രിന്‍സിപ്പലിന് പകരം പുതിയ പ്രന്‍സിപ്പലിനെ നിയമിക്കാനും തീരുമാനമായി. കൂടാതെ സര്‍വ്വജന സ്കൂളിലെ യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നല്‍കും. വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ്ങ് നല്‍കാനും ധാരണയായിട്ടുണ്ട്. കുട്ടികള്‍ക്ക് പ്രത്യേക കൗണ്‍സിലിങ് നല്‍കാനാണ് തീരുമാനം. സ്കൂളിലെ ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ണ്ടറി ക്ലാസുകള്‍ ചൊവ്വാഴ്ച ആരംഭിക്കും. എന്നാല്‍ അടുത്ത മാസം രണ്ടിന് മാത്രമേ യുപി ക്ലാസുകള്‍ ആരംഭിക്കുകയുള്ളു.

വിദ്യാര്‍ത്ഥി പാമ്ബുകടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്കും ഡോക്ടര്‍ക്കുമെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. സര്‍വജന സ്‌കൂളിലെ പ്രിന്‍സിപ്പല്‍ കരുണാകരന്‍, വൈസ് പ്രിന്‍സിപ്പല്‍ മോഹനന്‍, അധ്യാപകന്‍ ഷജില്‍, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: