ശബരിമല സ്ത്രീ പ്രവേശനം: ശശികല ടീച്ചര്‍ ഇന്ന് തലശ്ശേരിയില്‍ പ്രസംഗിക്കും

തലശ്ശേരി: ശബരിമല സ്ത്രീ പ്രവേശനവുമായ് ബന്ധപ്പെട്ട് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല ടീച്ചര്‍

ഇന്ന് തലശ്ശേരിയില്‍ പ്രസംഗിക്കും. വൈകിട്ട് അഞ്ച് മണിക്ക് തലശ്ശേരി പുതിയ ബസ്റ്റാന്റ് പരിസരത്താണ് പ്രതിഷേധ പൊതുയോഗം സംഘടിപ്പിച്ചിട്ടുള്ളത്. ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംര്കഷിക്കണമെന്നാവശ്യപ്പെട്ട് ഹിനദുപരിവാര്‍ സംഘടനകളാണ് പൊതുയോഗം സംഘടിപ്പിച്ചിട്ടുള്ളത്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും വര്‍ഗീയമായി ഉപയോഗിക്കുന്നുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ഇന്നലെ നവോത്ഥാന സദസ്സും റാലിയും തലശ്ശേരിയില്‍ സംഘടിപ്പിച്ചിരുന്നു. ഇതിന് തുടര്‍ച്ചയായാണ് ഹിന്ദു സംഘടനകള്‍ ശശികല ടീച്ചറെ തന്നെ രംഗത്തിറക്കി പൊതുയോഗം സംഘടിപ്പിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: