ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 25

International artist day

word Paster day

world Pizza makers day

1216- Dutch East India Company കപ്പൽ EENDRACHT discovers dirk-hartog island in Australia..

1854- Battle of Balaclava Cremian യുദ്ധത്തിൽ റഷ്യൻ ചക്രവർത്തിക്കെതിരെ ബ്രിട്ടൻ – ഫ്രാൻസ് സംയുക്ത പോരാട്ടം..

1940- ബെഞ്ചമിൻ ഒലിവർ ഡേവിസ് U S ആർമിയിലെ ആദ്യ ആഫ്രോ- യു എസ് ജനറലായി…

1947- കശ്മീർ.. പാക്കിസ്ഥാൻ ആക്രമണത്തെ പ്രതിരോധിക്കാൻ രാജാവ് ഹരി സിങ് ഇന്ത്യയുടെ സഹായം തേടുന്നു. വി.പി.മേനോൻ കാശ്മീരിൽ..

1951- ഇന്ത്യയിലെ ആദ്യ ലോക്സഭാ തെരഞ്ഞെടുപ്പ് തുടങ്ങി (25/10/1951 to 21/02/1952) ‘

1962- ഉഗാണ്ട യു എൻ ൽ അംഗത്വമെടുത്തു…

1983- ഗ്രനഡയിൽ യു.എസ്. അധിനിവേശം… Operation urgent fury

1989- മലയാളിയായ ജസ്റ്റിസ് മീരാസാഹിബ് ഫാത്തിമ ബീവി സുപ്രീം കോടതിയിലെ പ്രഥമ വനിതാ ജഡ്ജിയായി നിയമിതയായി…

1989- ആലപ്പുഴ എറണാകുളം തീരദേശ റെയിൽവേ ഉദ്ഘാടനം..

ജനനം

1881- പാബ്ലോ പിക്കാസോ – സ്പെയിൻ.. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ചിത്രകാരൻ.. ക്യുബിസത്തിന്റെ ഉപജ്ഞാതാവ്…

1895- എൽ.വി. രാമസ്വാമി അയ്യർ… കേരള പാണിനിയുടെ കേരള പാണിനിയത്തെ സൈദ്ധാന്തികപരമായി പഠിച്ച് കേരള പാണിനിയ കുറിപ്പുകൾ എഴുതിയ ഭാഷാ ശാസ്ത്രജ്ഞൻ.. കേരള പാണിനീയത്തോട് കൂട്ടി വായിക്കാൻ നിർബന്ധിതമായി…

1898- എം. ഉമേഷ് റാവു.. കേരള നിയമസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഏക വ്യക്തി. (മഞ്ചേശ്വരം)

1917- ബേബി ജോൺ. മുൻ മന്ത്രി.. RSP നേതാവ്..

1925- മന്ദാകിനി നാരായണൻ.. ഗുജറാത്തിൽ ജനിച്ച് കേരളത്തിൽ നക്സലൈറ്റ് വിപ്ലവം നയിച്ച വനിത. കുന്നിക്കൽ നാരായണന്റെ ഭാര്യ, അജിതയുടെ അമ്മ.

1926- കെ.ഒ. ഐഷാ ഭായി.. കേരള നിയമസഭ ആദ്യ ഡപ്യൂട്ടി സ്പീക്കർ..

1929- വെമ്പട്ടി ചിന്ന സത്യം കുച്ചിപ്പുടി നൃത്തത്തിന് കൂടുതൽ പ്രചരണം നൽകിയ ആചാര്യൻ.

1945- അപർണാ സെൻ – ബാഗാളി ചലച്ചിത്ര സംവിധായകൻ..

1987- ഉമേഷ് യാദവ് – ഇന്ത്യൻ ക്രിക്കറ്റ് താരം

ചരമം

1400- ജഫ്രി ചോസർ. ഇംഗ്ലിഷ് കവിതകളുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇംഗ്ലീഷ് കവി..

1647- ടോറി സെല്ലി.. ബാരോമിറ്റർ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ..

1973- ആബേ ബിക്കിലി എത്യോപ്യ.. ഒളിമ്പിക്സിൽ സ്വർണം നേടുന്ന (1960 റോം) ആദ്യ ആഫ്രിക്കക്കാരൻ. അതും മാരത്തണിൽ നഗ്നപാദനായി… 1964ൽ ടോക്കിയോ ഒളിമ്പിക്സിൽ കിരീടം നിലനിർത്തി..

1977- ജോസഫ് മുണ്ടശ്ശേരി.. കേരളത്തിലെ പ്രഥമ വിദ്യാഭ്യാസ മന്ത്രി, സാഹിത്യ വിമർശകൻ. വിമോചന സമരത്തിന് പ്രധാന കാരണമായ വിദ്യാഭ്യാസ ബില്ലിന്റെ ഉപജ്ഞാതാവ്.. കൊഴിഞ്ഞ ഇലകൾ ആത്മകഥ..

2003.. പാണ്ഡുരംഗ് അതേ വാല.. ഇന്ത്യൻ തത്വചിന്തകൻ. സാമുഹ്യ പരിഷ്കർത്താവ്..

2004- ഹേമു അധികാരി. ( കേണൽ ഹേമചന്ദ്ര രാമചന്ദ്ര അധികാരി) മുൻ ക്രിക്കറ്റ് താരവും കോച്ചും..

2004- വി.വി.രാഘവൻ. കേരളത്തിൽ കൃഷിഭവൻ എന്ന ആശയം കൊണ്ടുവന്ന കൃഷിമന്ത്രി.. C Pl നേതാവ്..

2005- നിർമൽ വർമ്മ. 1999ൽ ഹിന്ദി സാഹിത്യത്തിൽ ജ്ഞാനപീഠം നേടി…

2009 – അടൂർ ഭവാനി. പഴയ കാല ചലച്ചിത്ര താരം…

2012 – ജസ്പാൽ ഭട്ടി. ടെലിവിഷൻ ഹാസ്യ അവതാരകൻ..

2014.. റെയ്ഹാന ജബരി ഇറാൻ വനിത – മാനഭംഗപ്പെടുത്താൻ ശ്രമിച്ച വ്യക്തിയെ കുത്തിക്കൊന്നതിന് തൂക്കിലേറ്റപ്പെട്ട ധിര വനിത..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി, കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: