കണ്ണൂർ: ചക്കരക്കൽ പോലീസിനെതിരെ വ്യാജ പ്രചാരണം: അന്വേഷണം തുടങ്ങി

ചക്കരക്കൽ : സ്കൂട്ടറിലെത്തി വീട്ടമ്മയുടെ അഞ്ചരപ്പവന്റെ താലിമാല കവർന്ന സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത ചക്കരക്കൽ പോലീസിനെതിരെ വ്യാജ

പ്രചാരണം നവമാധ്യമങ്ങളിലടക്കം ചക്കരക്കൽ എസ് ഐ പി ബിജുവിനും പോലീസുകാർക്കും എതിരെ വ്യാജ പ്രചാരണം നടത്തുന്നത്.മലപ്പുറം ജില്ലയിലെ സംഘമാണ് പ്രതിയെ നിരപരാധിയാണെന്ന് കാണിച്ച് നവമാധ്യമങ്ങളിലൂടെ പോലീസിനെതിരെ പ്രചാരണം നടത്തുന്നത്. സംഭാവത്തെക്കുറിച്ചു പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 2018 ജൂലൈ 5 നു പേരശ്ശേരിയിൽ വെച്ചു രാഖി എന്ന വീട്ടമ്മയുടെ മാല കവർന്ന സംഭവത്തിൽ കതിരൂർ സ്വദേശി താജുദ്ധീനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സി സി ടീവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലും ആണ് താജുദീന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കൂടാതെ മാല നഷ്ടപ്പെട്ട വീട്ടമ്മയും സംഭവം നടന്ന സ്ഥലത്തുള്ളവരും പ്രതിയെ തിരിച്ചറിഞ്ഞിരുന്നു. സംഭവ ദിവസം പ്രതി എവിടെയായിരുന്നു എന്നുള്ള പോലീസിന്റെ ചോദ്യത്തിന് പ്രതിയുടെയും വീട്ടുകാരുടെയും മൊഴികളിൽ വൈരുധ്യം ഉണ്ടായിരുന്നു. ഡി വൈ എസ് പി-പി. പി സദാനന്ദന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്യുകയും ഒടുവിൽ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. തലശ്ശേരി സി ജെ എം കോടതിയും സെഷൻസ് കോടതിയും പ്രതിയുടെ ജാമ്യാപേക്ഷ രണ്ടു തവണ വീതം തള്ളുകയും ചെയ്തു. ഒടുവിൽ ഹൈക്കോടതിയാണ് 54-ആം ദിവസം ഉപാധികളോടെ ജാമ്യം നൽകിയത്.ഈ സംഭവത്തിലാണ് പോലീസ് മനഃപൂർവം പ്രതിയെ കുടുക്കിയെന്നു ആരോപിച്ച് വ്യാപകമായ പ്രചാരണം നടക്കുന്നത്.പോലീസ് ആളു തെറ്റിയാണ് താജുദ്ധീനെ പ്രതിയാക്കിയതെന്നു ആരോപിച്ച്‌ നേരത്തെ ഇയാളുടെ ബന്ധുക്കൾ പത്രസമ്മേളനം നടത്തിയിരുന്നു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: