ആധാര് കേസില് നാളെ വിധി

സർക്കാർ സേവനങ്ങള്ക്ക് ആധാര് കാര്ഡ് നിര്ബന്ധമാക്കിയതിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന

കേസില് സുപ്രീം കോടതി നാളെ വിധി പ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ഏഴംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക. ആധാര് പദ്ധതിയുടെ ഭരണഘടനാസാധുത ചോദ്യം ചെയ്ത് സമര്പ്പിച്ച 27 ഹര്ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. എ.കെ.സിക്രി, എ.എം.ഖാന്വില്ക്കര്, ഡി.വൈ.ചന്ദ്രചൂഡ്, അശോക് ഭൂഷണ് എന്നിവരാണ് ബെഞ്ചിലെ മറ്റ് ജഡ്ജിമാര്. കേന്ദ്ര സര്ക്കാരിനെ സംബന്ധിച്ചടത്തോളം നിര്ണായകമാണ് വിധി.
മൊബൈല് ഫോണ് കണക്ഷന് ലഭിക്കാന് ആധാര് നമ്ബര് വേണമെന്ന് സര്ക്കാര് തീരുമാനിച്ചത് തങ്ങളുടെ ഉത്തരവ് വേണ്ടവിധം മനസിലാക്കാതെയാണെന്ന കോടതി വാദത്തിനിടെ പറഞ്ഞിരുന്നു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.