ബസ് യാത്രക്കാരന്റെ ലക്ഷത്തിലധികം രൂപ പോക്കറ്റടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

കണ്ണൂർ: പട്ടാപകൽ നഗരത്തിൽവച്ച് ബസ് യാത്രക്കാരന്റെ പോക്കറ്റടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇരിക്കൂർ പെരുവളത്ത് പറമ്പ് സ്വദേശി കോട്ടക്കുന്നുമ്മൽ ജാഫർ (30) ആണ് അറസ്റ്റിലായത്.ഈമാസം 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ചെങ്കൽ ഓണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി ഓഫീസിലെ ജീവനക്കാരനായ മയ്യിൽ കടൂർ സ്വദേശി പുരുഷോത്തമൻ കണ്ണൂർ ടൗണിൽ ബസിറങ്ങുന്നതിനിടെ മൂന്നംഗസംഘം ഇയാളുടെ ഒരു ലക്ഷത്തി പതിനെഴായിരം രൂപ കവരുകയായിരുന്നു. സംഘത്തിലെ പ്രധാനിയും കുപ്രസിദ്ധ പോക്കറ്റടിക്കാരനുമായ ആലക്കോട് കപ്പണയിലെ കൊമ്മച്ചി സിദ്ധിഖ് (49) നേരത്തെ പിടിയിലായിരുന്നു.എസ്.ഐ ശ്രീജിത്ത് കൊടെരി, എ.എസ്.ഐ.അനീഷ് കുമാർ, സി.പി.ഒ.മാരായ വിജേഷ്, ബാബുപ്രസാദ്, റയിസ് എന്നിവരടങ്ങുന്ന സംഘമാണ് ജാഫറിനെ പിടികൂടിയത് പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: