എടക്കാട് വെച്ച് കഞ്ചാവ് സംഘത്തെ എക്സൈസ് സംഘം സാഹസികമായി പിടികൂടി

എടക്കാട്:ഓണം സ്പെഷ്യൽ ഡ്രൈ വിന്റെ ഭാഗമായി കണ്ണൂർ എക്സൈസ് സർക്കിൾ ടീം എക്സൈസ് ഇൻ സ്പെക്ടർ എം. ദിലീപിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ KL 58 U 2335 മരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായി രുന്ന 100 ഗ്രാം കഞ്ചാവ് സഹിതം കുതിരുമ്മൽ ഹൗസിൽ മൊയ്തുവിന്റെ മകൻ ജലീൽ എം.കെ മുഴപ്പിലങ്ങാട്, തുണ്ടിയിൽ ഹൗസിൽ ഹാഷിമിന്റെ മകൻ അസ്ഹറുദ്ദീൻ കക്കാട് എന്നിവരെ അറസ്റ്റ് ചെയ്ത് NDPS കേസ്സെടുത്തു. രഹസ്യവിവരത്തെ തുടർ ന്ന് എക്സൈസ് സംഘം വാഹനത്തെ എടക്കാട് വെച്ച് കാണുകയും എക്സൈസ് സംഘത്തിന്റെ വണ്ടികണ്ടതോടെ എടക്കാട് നിന്നും കടമ്പൂർ വഴി കാടാച്ചിറയിലേക്ക് പോകുന്ന റോഡിലൂടെ വാഹനം തിരിച്ച് വിടുകയും എക്സൈസ് സംഘം അതിസാഹസി കമായി വാഹനത്തെ പിൻതുടരുകയും കടമ്പൂർ കണ്ണോത്ത് സ്ക്കൂളിന് സമീപം വെച്ച് ടി വാഹനം തടഞ്ഞു നിർത്തി. എന്നാ ൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിക ളായ ഷജീർ @ എജീർ കെ.വി S/o അബ്ദുള്ള, നജ്മ മൻസിൽ, മുഴപ്പിലങ്ങാട്, വയലിൽ കാസിം, S/o മുഹമ്മദ്, S K ഹൗസ്, പാറപ്രം സേട്ടു പീടിക, സഹീർ മുഴപ്പിലങ്ങാട് എന്നിവർ എക് സൈസ് സംഘത്തെ വെട്ടിച്ച് ഓടി പോയി. ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ എക്സൈസ് സംഘം ഊർജിതമാക്കിയിട്ടുണ്ട്. ഈ ദൗത്യത്തിൽ ഇൻസ്പെക്ടറോഡോപ്പം പ്രവന്റീവ് ഓഫിസർമാരായ നസീർ .ബി, വിനോദ്.വി.കെ. സിവിൽ എക്സൈസ് ഓഫീസർ റിഷാദ് . സി. എച്ച് എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: