ലാപ്ടോപ്പ് മോഷ്ടിച്ചയാളെ തേടി ഗവേഷകയുടെ കുറിപ്പ്

കണ്ണൂര്‍: തന്റെ ഗവേഷണ വിവരങ്ങള്‍ സൂക്ഷിച്ച ലാപ് ടോപ് മോഷ്ടിച്ചയാളോട് അഭ്യര്‍ത്ഥനയുമായെത്തിയിരിക്കുകയാണ് അദ്ധ്യാപികയും ഗവേഷകയുമായ ജിഷ പള്ള്യയ‌ത്ത്. ‘താങ്കള്‍ ഏതെങ്കിലും കോണിലിരുന്ന് ഈ കുറിപ്പ് വായിക്കുന്നെങ്കില്‍ ദയവ് ചെയ്ത് ആ ലാപ് ടോപ് എനിക്ക് തിരിച്ച്‌ തരിക. അല്ലെങ്കില്‍ തിരിച്ച്‌ കിട്ടും വിധം അത് എവിടെയെങ്കിലും തിരിച്ച്‌ വെക്കുക. കുറ്റവാളിയാക്കാന്‍ താല്‍പ്പര്യമില്ലെന്നും ലാപ് ടോപ് തിരിച്ചു തരുന്നില്ലെങ്കില്‍ നിയമ പരമായി മുന്നോട്ട് പോകുമെ’ന്നും ജിഷ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചില സങ്കടങ്ങള്‍ പറഞ്ഞറിയിക്കാന്‍ വയ്യ… വെള്ളിയാഴ്ച്ച സ്ക്കൂള്‍ വിട്ട് മാടായിയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ കണ്ട കാഴ്ച്ചകളാണ് ഇത്..
ഈ വീട്ടിലെ ആള്‍താമസത്തിന് എന്നോളം പ്രായമുണ്ട്.. ഈ മുപ്പത് വര്‍ഷത്തിനിടയില്‍ അച്ഛാച്ഛന്റെ മരണശേഷം 2011 തൊട്ട് അമ്മ അമ്മമ്മ ഞാന്‍ എന്നിങ്ങനെ മൂന്ന് സ്ത്രീകള്‍ മാത്രം താമസിച്ചു വരുന്ന വീടാണിത്..
ഈ കാലയളവിനുളളില്‍ ഒരിക്കലും ഇതുപോലൊരു ദുരനുഭവം ഉണ്ടായിട്ടില്ല.. അത്ര വിശ്വാസമുള്ള എന്റെ നാടാണിത്.. നാട്ടുകാരാണ്. ഇങ്ങനെയൊരു ഹീനകൃത്യത്തിന് മുതിര്‍ന്നതിന്
എന്റെ നാട്ടുകാരുടെ പങ്കുണ്ടെന്ന് കരുതാന്‍ വയ്യ.. ഇത് ആര് ചെയ്തതായാലും അവരെ കള്ളനെന്ന് അഭിസംബോധന ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ഏതെങ്കിലും തരത്തിലുളള സമ്മര്‍ദ്ധങ്ങളായിരിക്കും
ഇത്തരത്തിലുള്ള ഹീനകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്…താങ്കള്‍ ചെയ്ത പ്രവൃത്തിയോട്, വരുത്തി വെച്ച നാശനഷ്ടങ്ങളോട് ഞങ്ങള്‍ക്ക് ക്ഷമിക്കാവുന്നതേയുള്ളു..

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.