കണ്ണൂരിൽ ആദ്യ കോവിഡ് മരണം; മരിച്ചത് ധർമ്മടം സ്വദേശിനി

സംസ്ഥാനത്ത് കോവിഡ് രോഗം ബാധിച്ച് ഒരാൾ കൂടി മരിച്ചു. കൊവിഡ് രോഗബാധിതയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ധര്‍മ്മടം സ്വദേശിയായ ആസിയ (62) ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് ഇവ‍ര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെ നില ഗുരുതരമാവുകയായിരുന്നു. ഇവരുമായി സമ്ബര്‍ക്കം പുല‍ര്‍ത്തിയ അഞ്ചുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്ക് എവിടെനിന്നാണ് കൊവിഡ് ബാധിച്ചതെന്നതിന് വ്യക്തമായ ഒരു സൂചനയും അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: