Advertisements

വോ​ട്ടു ചോ​ര്‍​ന്ന​തു രാ​ജാ​ജി​യു​ടെ; സി​പി​എം – സി​പി​ഐ ത​ര്‍​ക്കം മു​റു​കും

സു​രേ​ഷ് ഗോ​പി ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി തൃ​ശൂ​രി​ലെ​ത്തി​യ​പ്പോ​ള്‍ വാ​സ്ത​വ​ത്തി​ല്‍ സ​ന്തോ​ഷി​ച്ച​തു ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി രാ​ജാ​ജി മാ​ത്യു തോ​മ​സാ​യി​രു​ന്നു. മു​ന്‍ അ​നു​ഭ​വ​ങ്ങ​ള്‍വ​ച്ച്‌ കോ​ണ്‍​ഗ്ര​സ് വോ​ട്ടു​ക​ളും നി​ഷ്പ​ക്ഷ വോ​ട്ടു​ക​ളും ബി​ജെ​പി​ക്കു പോ​കു​മെ​ന്ന വി​ശ്വാ​സ​മാ​യി​രു​ന്നു കാ​ര​ണം. ഈ ​അ​നു​ഭ​വം മു​ന്നി​ല്‍​ക​ണ്ടാ​ണ് കോ​ണ്‍​ഗ്ര​സി​ലെ ടി.​എ​ന്‍.​ പ്ര​താ​പ​നും താന്‍ ജ​യി​ക്കു​മോ​യെ​ന്നു കെ​പി​സി​സി യോ​ഗ​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച​ത്. അ​ഥ​വാ ജ​യി​ച്ചാ​ല്‍​ത​ന്നെ 25,000 വോ​ട്ടു​ക​ള്‍ മാ​ത്ര​മേ ഭൂ​രി​പ​ക്ഷം കി​ട്ടൂ​വെ​ന്നാ​ണു പ്ര​താ​പ​ന്‍ ത​ന്നെ പ​റ​ഞ്ഞ​ത്. ഇ​ട​തു​വോ​ട്ടു​ക​ള്‍ ചോ​രി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ല്‍ രാ​ജാ​ജി​യും കൂ​ട്ട​രും വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍‌, പു​റ​ത്തു​വ​ന്ന ഫ​ലം ഇ​രു പാ​ര്‍​ട്ടി​ക​ളെ​യും ഞെ​ട്ടി​ച്ചു. വോ​ട്ടു​ചോ​ര്‍​ന്ന​തു രാ​ജാ​ജി​യു​ടേ​തു​മാ​ത്രം. പ്ര​തീ​ക്ഷി​ക്കാ​ത്ത ലീ​ഡ് കി​ട്ടി​യ​തോ​ടെ പ്ര​താ​പ​നും അ​ത്ഭു​തം.ഇ​ട​തി​ന്‍റെ ഉ​റ​ച്ച വോ​ട്ടു​ക​ള്‍ ചോ​ര്‍​ന്ന​തു പാ​ര്‍​ട്ടി​ക്കു​ള്ളി​ലെ അ​സ്വാ​ര​സ്യ​ങ്ങ​ള്‍ വീ​ണ്ടും ത​ല​പൊ​ക്കാ​ന്‍ കാ​ര​ണ​മാ​കും. സി​റ്റിം​ഗ് എം​പി​യാ​യി​രു​ന്ന സി.​എ​ന്‍.​ ജ​യ​ദേ​വ​നെ വെ​ട്ടി മ​റ്റൊ​രാ​ളെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കു​ന്ന​തി​ലെ ത​ര്‍​ക്കം പാ​ര്‍​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു. വാ​ട്സാ​പ്പ് സ​ന്ദേ​ശ​ങ്ങ​ള്‍ വ​ഴി സി.​എ​ന്‍.​ ജ​യ​ദേ​വ​നെ പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തി​യെ​ന്ന ആ​ക്ഷേ​പ​മാ​ണ് കെ.​പി.​ രാ​ജേ​ന്ദ്ര​നു സ്ഥാ​നാ​ര്‍​ഥി​ത്വം ന​ഷ്ട​മാ​കാ​ന്‍ കാ​ര​ണം. ജി​ല്ലാ ക​മ്മി​റ്റി നി​ര്‍​ദേ​ശി​ച്ചി​രു​ന്ന മൂ​ന്നാ​മ​ത്തെ​യാ​ളാ​യ രാ​ജാ​ജി മാ​ത്യു തോ​മ​സി​നാ​ണു ന​റു​ക്ക് വീ​ണ​ത്.ഇ​തോ​ടെ സി​പി​ഐ​യി​ലും വോ​ട്ടു​ചോ​ര്‍​ച്ച​യു​ണ്ടാ​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: