മുഴപ്പിലങ്ങാട് മയക്കുമരുന്ന് കുത്തിവെച്ചു മരിച്ച യുവാവിന് മയക്കുമരുന്ന് നൽകിയ കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ

മുഴപ്പിലങ്ങാട് മയക്കുമരുന്ന് കുത്തിവെച്ചു മരിച്ച യുവാവിന് മയക്കുമരുന്ന് നൽകിയ കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. തലശ്ശേരി പാലിശ്ശേരിയിലെ ജംഷീറിനെ (29) യാണ് എടക്കാട് പോലീസ് പിടികൂടിയത്. ഇന്നലെ മുഴപ്പിലങ്ങാട് എ.കെ.ജി.റോഡിൽ താമസിക്കുന്ന രാഹുൽ എന്ന കണ്ണനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

രാഹുൽ സുഹൃത്ത് പ്രജിത്തിന് വിളിച്ചഫോൺ സന്ദേശം പുറത്തായിരുന്നു.

കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞ് ഡിസ്ചാർജ് ചെയ്ത് മടങ്ങവേ ആശുപത്രിക്ക് സമീപം വെച്ച് നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

എടക്കാട് പ്രിൻസിപ്പാൾ എസ്.ഐ.രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കണ്ണനെ അറസ്റ്റ് ചെയ്തത്. മനപ്പൂർവ്വമല്ലാത്ത നരഹത്യയാണ് കണ്ണനെതിരെയുള്ള ചാർജ് ഷീറ്റ്. കണ്ണന്റെ അറസ്റ്റിന് പിന്നാലെയാണ് മയക്കുമരുന്ന് നൽകിയ ആളെയും പിടികൂടിയിരിക്കുന്നത്. ഇതോടെ മിഗ്ദാദിന്റെ മരണത്തിൽ രണ്ടു പേർ പിടിയിലായി

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.