Advertisements

ആൾ താമസമില്ലാത്ത വീട്ടിൽ  കത്തി കരിഞ്ഞ നിലയിൽ വീട്ടമ്മയുടെ മൃതദേഹം

കുറ്റ്യാടി: ആൾ പാർപ്പില്ലാത്ത വീട്ടിൽ വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. ഊരത്ത് മാവുള്ള ചാലിൽ

അബൂക്കിന്റെ ഭാര്യ ഉമ്മുകുൽസു (57) വിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു പുലർച്ചെയാണ് സംഭവം പുറം ലോകമറിയുന്നത്. കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്ന മൃതദേഹം തിരിച്ചറിയാൻ പറ്റാത്ത വിധം കത്തികരിഞ്ഞിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: