തളിപ്പറമ്പിൽ എൽ.കെ.ജി വിദ്യാത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ടാക്സി ഡ്രൈവർ അറസ്റ്റിൽ

തളിപ്പറമ്പ്: എൽ.കെ.ജി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ടാക്സി ഡ്രൈവറെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ആടിക്കുംപാറയിൽ താമസക്കാരനായ കുറുമാത്തൂർ ചൊറുക്കളയിലെ ആമിനാ മൻസിലിൽ വി.എസ് ഷംസുദ്ദീൻ (33) ആണ് അറസ്റ്റിലായത്.

22 ന് വൈകുന്നേരം കുട്ടിയെ സ്കൂളിൽ നിന്നും വീട്ടിലേക്ക് കൊണ്ടുവരുമ്പോൾ ട്രൗസർ മാറ്റി ജനനേന്ദ്രിയത്തിൽ വിരൽ കയറ്റി ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് അറസ്റ്റ്. ഇന്ന് വൈകുന്നേരം കുട്ടികളെ കയറ്റാൻ സ്കൂളിലെത്തിയപ്പോൾ തടഞ്ഞുവെച്ച് പോലീസിൽ അറിയിക്കുകയായിരുന്നു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.