കൊളോളത്ത് മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

കൊളോളത്ത് മിനിലോറി ടിപ്പര്‍ ലോറിയുടെ പിറകിലിടിച്ച് മിനിലോറി ഡ്രൈവര്‍ മരണപ്പെട്ടു; ഒരാള്‍ക്ക് പരിക്കേറ്റു. പരേതനായ പീടികയുള്ള പറമ്പത്ത് ഒണക്കന്റെ മകന്‍ വടകര മൊകേരി കുന്നുമ്മല്‍ സ്വദേശി കച്ചേരിത്തറമ്മല്‍ വീട്ടില്‍ ദിനേശന്‍(46) ആണ് മരണപ്പെട്ടത്. സഹയാത്രികനായ രാജുവിനെ പരിക്കേറ്റ നിലയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നുപുലര്‍ച്ചെ 5.30 ന് കൊളോളത്ത് കൂടാളിപഞ്ചായത്ത് ഓഫീസിനു സമീപമാണ് സംഭവം. ചാലോടു നിന്ന് ഇരിക്കൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറി എതിരേ കരിങ്കല്‍പ്പൊടി കയറ്റിവരികയായിരുന്ന ടിപ്പറിനു പിന്നില്‍ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ദിനേശനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: നാണി. ഭാര്യ: പ്രമിഷ. മകള്‍: ഹരിനന്ദ. സഹോദരങ്ങള്‍: അശോകന്‍, കൃഷ്ണന്‍, വസന്ത.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.