കണ്ണൂരിൽ മകന് കാന്‍സര്‍ ബാധിച്ച് മരണപ്പെട്ട മനോവിഷമം താങ്ങാനാവാതെ പിതാവ് ആത്മഹത്യ ചെയ്തു
പരിയാരം: മകന് കാന്‍സര്‍ ബാധിച്ച് മരണപ്പെട്ട മനോവിഷമം താങ്ങാനാവാതെ പിതാവ് തൂങ്ങിമരിച്ചു. തിരുവട്ടൂര്‍ എഎല്‍പി സ്കൂളിന് സമീപത്തെ കെ.ആര്.പ്രശാന്ത്കുമാറിനെയാണ്(38) ഇന്ന് രാവിലെ വീട്ടിന്റെ അടുക്കളയില്‍ മരിച്ച നിലയില്‍ കണ്ടത്. ലോറി ഡ്രൈവറായ പ്രശാന്തിന്റെ എട്ടുവയസുകാരനായ മകന് ആദിദേവ് കഴിഞ്ഞ അഞ്ചിനാണ് മരണപ്പെട്ടത്. ഇതിന് ശേഷം പ്രശാന്ത് ഏറെ ദുഖിതനായിരുന്നുവത്രേ. ഗോവിന്ദന് നമ്പ്യാര്‍-ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: ലത. വേദിക മകളാണ്. സഹോദരങ്ങള്‍: സ്നേഹലത, ശശികുമാര്‍, പ്രമീള, ബിന്ദു, പ്രസീത. സംസ്ക്കാരം ഇന്ന് തിരുവട്ടൂര്‍ പൊതുശ്മശാനത്തില്‍ നടക്കും.