Advertisements

ആന്തുർ വിഷയത്തിൽ സ്തംഭിച്ച് നിയമസഭ

ആന്തൂര്‍ വിഷയത്തില്‍ സ്തംഭിച്ച്‌ നിയമസഭ. ആന്തൂര്‍ നഗരസഭാ അധ്യക്ഷ പി കെ ശ്യാമളക്ക് എതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരസിച്ചതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.ശ്യാമളയ്ക്കെതിരെ കേസെടുത്തേ തീരുവെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിപിഎമ്മിലെ വിഭാഗീയതയാണ് പ്രശ്നത്തിന് കാരണമെന്നും ചെന്നിത്തല പറഞ്ഞു. ഉദ്യോഗസ്ഥരെ പഴിചാരിയുള്ള നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. നഗരസഭ സെക്രട്ടറിക്ക് വീഴ്ച പറ്റിയെന്ന് സര്‍ക്കാര്‍ കണ്ടത്തിയെന്നും തദ്ദേശ സ്ഥാപന സെക്രട്ടറിമാരുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: