പാനൂർ ചെണ്ടയാട് ബി.ജെ.പി പ്രവർത്തകന് വെട്ടേറ്റു, അഞ്ചോളം സി പി എം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്

പാനൂർ: ചെണ്ടയാട് കുനുമ്മലിൽ BJP പ്രവർത്തകനെ വെട്ടി പരുക്കേൽപ്പിച്ചു.കുനുമ്മൽ കണ്ടോത്തുംചാൽ പുല്ലാപ്പള്ളി സുരേഷ് ബാബുവിനാണ് വെട്ടേറ്റത്. സി പി എം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. സുരേഷ് ബാബുവിന്റെ തലയ്ക്കാണ് പരിക്ക്. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ചോളം സി.പി.എം പ്രവർത്തകർക്കെതിരെ പാനൂർ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.