പ്രധാനമന്ത്രി ഇന്ന് വൈകിട്ട് 8 മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് അഭിസംബോധനയെന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വൈകിട്ട് എട്ടിനാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന. കൊറോണ വിഷയത്തില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. അന്നാണ് പ്രധാനമന്ത്രി ഞായറാഴ്ച ജനതാ കര്‍ഫ്യൂ ആചരിക്കാന്‍ ആവശ്യപ്പെട്ടത്.

ഇതിനുശേഷം രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും അടച്ചിരിക്കുകയാണ്. പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചുകഴിഞ്ഞു.
ഇതിനുശേഷം രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും അടച്ചിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: