സാസ്കാരിക നഗരത്തിൽ ഗ്രാമോത്സവമായി പാട്ടയം മഹല്ല് സംഗമം

ഷാർജ: സാസ്കാരിക നഗരത്തിൽ ഗ്രാമോത്സവത്തിന്റെ പ്രതീതി ഉയർത്തി പാട്ടയം മഹല്ല് കൂട്ടായ്മയുടെ വാർഷിക സംഗമം ജൽസ 2019 സംഘടിപ്പിച്ചു. ഷാർജയിലുള്ള അജയൽ സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന സംഗമത്തിൽ വൈവിധ്യങ്ങളായ നിരവധി കായിക മത്സരങ്ങൾ നടന്നു. പൗരാണികതയുടെ തനിമ പുനരാവിഷ്കരിക്കുന്ന കായിക മാമാങ്കം കാണുവാൻ നിരിവധി പേർ എത്തി ചേർന്നിരുന്നു. നാല് ടീമുകൾക്ക് കീഴിലായി നടന്ന മത്സരത്തിൽ ടീം എടക്കേതോട് ചാമ്പ്യന്മാരും പള്ളി കുനി ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ സംഗമത്തിൽ സംബന്ധിച്ചു. അസ്സു ഹാജി , ഖാദർ ഹാജി,അബ്ദുൽ കരീം,അബ്ദുൽ ജബ്ബാർ, അയ്യൂബ് മൗലവി, നവാസ് സഅദി, അബ്ദുൽ ഗഫൂർ അസ്അദി, അബ്ദുൽ സത്താർ, ഖാസിം, നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. വിജയികൾക്കുള്ള സമ്മാനങ്ങൾ അബ്ദുൽ കരീം, അസ്സൂ ഹാജി, അബൂബക്കർ, റാഷിദ് , മുഹമ്മദ്, അബ്ദുൽ ജബ്ബാർ തുടങ്ങിയവർ വിതരണം ചെയ്തു. രാവിലെ 8 മണിക്ക് തുടങ്ങിയ സംഗമം വൈകുന്നേരം ആറു മണിക്ക് സമാപിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.