പാവന്നൂർ മാരാർജി സ്മൃതി മന്ദിരം കെട്ടിടോദ്ഘാടനം പി.എസ് ശ്രീധരൻപിള്ള നിർവ്വഹിക്കും

പി.എസ്.ശ്രീധരൻ പിള്ളയും അലി അക്ബറും ഞായറാഴ്ച പാവന്നൂരിൽ

മയ്യിൽ: പാവന്നൂരിൽ നിർമ്മിച്ച മാരാർജി സ്മൃതി മന്ദിരം രാവിലെ പത്ത് മണിക്ക് ആർ.എസ്.എസ്.വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്റെ വിശിഷ്ട സാന്നിധ്യത്തിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡൻറ് പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. കെ.പി. ജയപ്രകാശ് സ്മാരക വായനശാലയുടെ പ്രവർനോദ്ഘാടനം പ്രശസ്ത സിനിമാ സംവിധായകൻ അലി അക്ബർ നിർവ്വഹിക്കും. ബി.ജെ.പി.ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശൻ മാസ്റ്റർ, ബി.എം.എസ്. ജില്ലാ സിക്രട്ടറി. സി.വി.തമ്പാൻ, പി.സജീവൻ മാസ്റ്റർ, എം.രാജീവൻ, തുടങ്ങി വിവിധ സംഘടനാ നേതാക്കൾ സംസാരിക്കും.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.