ജാർഖണ്ഡിൽ പൊരിഞ്ഞ പോരാട്ടം ; മഹാസഖ്യവും ബി.ജെ.പിയും ഇഞ്ചോടിഞ്ചിൽ

ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പില്‍ ആദ്യഫലസൂചനകള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാസഖ്യത്തിനു അനുകൂലം. നിലവിലെ കണക്കനുസരിച്ച്‌ 37 സീറ്റുകളിലാണ് ജാര്‍ഖണ്ഡില്‍ മഹാസഖ്യം ലീഡ് ചെയ്യുന്നത്. 81 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിക്ക് 34 സീറ്റുകളിലാണ് ഇപ്പോള്‍ മുന്നേറ്റമുള്ളത്. എ.ജെ.എസ്.യു രണ്ട് സീറ്റിലും മറ്റുള്ളവര്‍ നാല് സീറ്റുകളിലും മുന്നേറുന്നു. നിലവില്‍ കേവലഭൂരിപക്ഷത്തിനാവശ്യമായുള്ള ഒരു സംഘ്യയിലേക്കാണ് മഹാസഖ്യം നടന്നടുക്കുന്നത്.പ്രധാന മണ്ഡലങ്ങളിലില്‍ പ്രമുഖരാണ് ലീഡ് ചെയ്യുന്നത്. ജംഷഡ്പൂര്‍ ഈസ്റ്റില്‍ മുഖ്യമന്ത്രി രഘുബര്‍ ദാസ്(ബി.ജെ.പി) ലീഡ് ചെയ്യുന്നുണ്ട്.ആദ്യമായി അഞ്ച് വര്‍ഷം ജാര്‍ഖണ്ഡ് ഭരിച്ച ബി.ജെ.പി മുഖ്യമന്ത്രിയാണ് രഘുബര്‍ ദാസ്. ബര്‍ഹൈതില്‍ ഹേമന്ത് സോറന്‍(ജെ.എം.എം) ആണ് മുന്നില്‍. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് ഏറെ നിര്‍ണായകമാണ്. ഇത്തവണ സഖ്യമേതുമില്ലാതെ ഒറ്റയ്ക്കാണ് ബി.ജെ.പി ജാര്‍ഖണ്ഡില്‍ മത്സരിക്കുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: