കണ്ണൂര്‍ ആനക്കുളത്തില്‍ ബി. എസ്. എന്‍. എല്‍ ജീവനക്കാരന്‍ മുങ്ങിമരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ നഗരപരിധിയിലെ ആനക്കുളത്തില്‍ കുളിക്കുന്നതിനിടെ എറണാകുളം സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു. എറണാകുളം ഇടപ്പള്ളി സ്വദേശി അജയനാണ് (27) മരിച്ചത്. സൗത്ത്ബസാര്‍ മക്കാനി മഖാമിന് സമീപത്തെ ആനക്കുളത്തില്‍ ഇന്ന് വൈകിട്ട് ആറോടെ കുളിക്കാനിറങ്ങിയതായിരുന്നു അജയന്‍. കുളത്തിന്റെ നടുഭാഗത്തേക്ക് നീന്തവെ ദേഹാസ്വാസ്ഥം വന്ന് മുങ്ങിപ്പോവുകയായിരുന്നു. അഗ്‌നിശമനസേനയുടെ സഹായത്തോടെ കരയ്‌ക്കെത്തിച്ച മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കണ്ണൂര്‍ താണ ബി.എസ്.എന്‍.എല്‍ ഓഫിസില്‍ ട്രെയിനിയായി ജോലി ചെയ്തുവരികയായിരുന്നു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.