നേത്ര പരിശോധനാ ക്യാമ്പ് നടത്തി

മുഴപ്പിലങ്ങാട്: കണ്ണൻ വൈദ്യർ സ്മാരക വായനശാല ആൻറ് ഗ്രന്ഥാലയത്തിന്റെ

ആഭിമുഖ്യത്തിൽ കണ്ണൂർ അൽ സലാമ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ഹാബിസ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം കമ്മിറ്റി പ്രസിഡണ്ട് പി.കെ. ദിനേശൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. താലൂക്ക് ഗ്രന്ഥശാലാ സംഘം ഗവേണിങ്ങ് ബോഡി അംഗം കെ. ശിവദാസൻ, എം.കെ. അബൂബക്കർ എന്നിവർ ആശംസകൾ നേർന്നു. എ.പി. ഗംഗാധരൻ സ്വാഗതവും പി.കെ. സുരേന്ദ്രൻ നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: