മത്സ്യം പിടിക്കേവേ തലശ്ശേരി സ്വദേശി ഇരിക്കൂർ പുഴയിൽ മുങ്ങി മരിച്ചു.

ഇരിക്കൂർ: ആയിപ്പുഴ പുഴയിൽ തലശ്ശേരി സ്വദേശി യുവാവ് മുങ്ങി മരിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടുകൂടി

ആയിപ്പുഴയിൽ മത്സ്യം പിടിക്കേവേ അബദ്ധത്തിൽ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു അർഷാദ് (35).തിരച്ചിലിനൊടുവിൽ മൃതദേഹം ഇന്ന് രാവിലെ ഒൻപതു മണിയോടെ കണ്ടുകിട്ടി.ഇദ്ദേഹത്തിന്റെ ഭാര്യ വിടാണ് ആയിപ്പുഴ. പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോട്ടത്തിന് അയച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: