കണ്ണൂർ ഇരിട്ടിയിൽ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന കുടുംബങ്ങള്‍ക്ക് ഉള്ള പുതിയ വീടിന്റെ ശിലാസ്ഥാപനം സുരേഷ് ഗോപി നിർവഹിച്ചു

ഇരിട്ടി: ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന ആറ് കുടുംബങ്ങള്‍ക്ക് സേവാഭാരതി നിര്‍മിച്ച്‌ നല്‍കുന്ന

വീടുകളുടെ ശിലാസ്ഥാപന കര്‍മം സുരേഷ് ഗോപി എംപി നിര്‍വഹിച്ചു. കരിക്കോട്ടക്കരി ഒറ്റപ്പനാല്‍ മോഹനന്‍റെ വീടിന്‍റെ തറക്കല്ല‌ിടലാണ് സുരേഷ് ഗോപി നിര്‍വഹിച്ചത്.
കരിക്കോട്ടക്കരിയിലെ ഒറ്റപ്പനാല്‍ മോഹനന്‍, തടത്തില്‍ ബാബു, വാണിയപ്പാറയിലെ മണിമരുതുചാലിലെ തെങ്ങിന്‍പുറത്ത് കൃഷ്ണന്‍കുട്ടി, നേരംപോക്കിലെ നാലുപുരക്കല്‍ പത്മിനി, കൂട്ടുപുഴയിലെ കല്ലന്‍ലീല, എടക്കാനത്തെ മഠത്തിനകം ബേബി എന്നിവര്‍ക്കാണ് സേവാഭാരതിയുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. സണ്ണി ജോസഫ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഷീജ സെബാസ്റ്റ്യന്‍, തോമസ് വര്‍ഗീസ്, ഫാ. ആന്‍റണി പുന്നൂര്‍, പി. സത്യപ്രകാശ്, വത്സന്‍ തില്ലങ്കേരി, സജീവന്‍ ആറളം, എം.ആര്‍.സുരേഷ്, പി.പി.
സുരേഷ് ബാബു, പി.എം രവീന്ദ്രന്‍, സത്യന്‍ കൊമ്മേരി, മനോഹരന്‍ വോയറ, പി.പി. ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.