രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി

ഇരിട്ടി:സിപിഐഎം പായം ലോക്കല്‍ കമ്മിറ്റി ഓഫീസിന് വേണ്ടി നിര്‍മ്മിക്കുന്ന പായം രക്തസാക്ഷി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന ചടങ്ങ്

സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.സിപിഐഎം പായല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കോളിക്കടവില്‍ പായം രക്തസാക്ഷി സ്മാരക മന്ദിരം നിര്‍മ്മിക്കുന്നത്. ഏരിയ സെക്രട്ടറി ബിനോയ് കുര്യന്‍ അധ്യക്ഷതവഹിച്ചു .ലോക്കല്‍ സെക്രട്ടറി അഡ്വക്കേറ്റ് വിനോദ് കുമാര്‍, സക്കീര്‍ ഹുസൈന്‍, കെ സുമേഷ്, എന്‍ അശോകന്‍ , ബാബു കാറ്റാടി, പി പ്രകാശന്‍, കെ പി നാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. 2019 ഫിബ്രവരി 11ന് സേലം രക്തസാക്ഷി ദിനാചരണത്തിന് ഉദ്ഘാടനം ചെയ്യതക്ക വിധത്തിലാണ് നിര്‍മ്മാണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: