കണ്ണൂർ അറവ് മാലിന്യം തള്ളാനെത്തിയ വാഹനം നാട്ടുകാർ പിടികൂടി

ഇരിട്ടി:കീഴൂര്‍ കുന്നില്‍ മഹാത്മാഗാന്ധി കോളജിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ കുഴിച്ചു മൂടാനായി കൊണ്ടുവന്ന അറവുമാലിന്യം കയറ്റിയ

വാഹനമാണ് നാട്ടുകാര്‍ തടഞ്ഞത്.ഇരിട്ടി കീഴൂര്‍ കുന്നിലെ ജനവാസ കേന്ദ്രമായ മഹാത്മാഗാന്ധി കോളേജിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വിവിധ ഇടങ്ങളിലായി മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് വിവിധ ഇടങ്ങളില്‍ നിന്നും ശേഖരിക്കുന്ന അറവുമാലിന്യങ്ങള്‍ കുഴിച്ചുമൂടുന്നത് പതിവായ സാഹചര്യത്തിലാണ് നാട്ടുകാര്‍ അറവുമാലിന്യം കയറ്റിവന്ന വാഹനം തടഞ്ഞത് .തുടര്‍ന്ന് പോലീസിനെയും നഗരസഭ ആരോഗ്യ വകുപ്പിനെയും വിവരം അറിയിച്ചു.ഇതേതുടര്‍ന്ന് പൊലീസും ആരോഗ്യവും അധികൃതരും സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അലക്ഷ്യമായി അറവുമാലിന്യം പറമ്പുകളില്‍ നിക്ഷേപിച്ചതായും കണ്ടെത്തി .പക്ഷിമൃഗാദികള്‍ ഈ അറവുമാലിന്യങ്ങള്‍ സമീപപ്രദേശങ്ങളിലെ ജലസ്രോതസ്സുകളില്‍ എത്തിക്കുന്നത് ഈ മേഖലയിലുള്ള താമസക്കാരെ പകര്‍ച്ചവ്യാധിയിലേക്കാണ് തള്ളിവിടുന്നത്. ഇതേ പറമ്പില്‍ മൃഗത്തോല്‍ ഒരു ഷെഡില്‍ കൂട്ടിയിട്ടതും നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടു. പുന്നാട് സ്വദേശിയുടേതാണ് പറമ്പ്.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: