Advertisements

അങ്ങനെ തൃശ്ശൂരിനെ എടുക്കാൻ സമ്മതിക്കില്ല ; സുരേഷ് ഗോപിയെ ട്രോളി പ്രതാപൻ

മത നിരപേക്ഷതയുടെ വിജയമാണ് തൃശൂര്‍ മണ്ഡലത്തിൽ ഉണ്ടായതതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിഎൻ പ്രതാപൻ. ആദ്യാവസാനം ലീഡ് നിലനിര്‍ത്തിയാണ് ടിഎൻ പ്രതാപൻ തൃശൂരിൽ വിജയം ഉറപ്പിക്കുന്നത്. തുടക്കത്തിൽ ചെറിയ സമയം മാത്രം ലീഡിലേക്ക് വന്ന ഇടത് മുന്നണിയുടെ രാജാജി മാത്യു തോമസ് പിന്നീടൊരിക്കലും പ്രതീപന്‌‍റെ ലീഡ് മറികടന്നില്ലെന്നതും ശ്രദ്ധേയമാണ്.ചലചിത്രതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപിയുട സ്ഥാനാര്‍ത്ഥിത്വം കൊണ്ട് കൂടി ശ്രദ്ധേയമായിരുന്നു ഇത്തവണ തൃശൂരിലെ മത്സരം. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തായിരുന്നു. ശക്തി കേന്ദ്രങ്ങളിൽ പോലും ആധിപത്യം ഉറപ്പിക്കാൻ സുരേഷ് ഗോപിക്കായില്ല. പ്രചാരണ വേളയിൽ തൃശൂര്‍ എനിക്ക് വേണം തൃശൂരിനെ ഞാനിങ്ങെടുക്കുവാ എന്ന സുരേഷ് ഗോപിയുടെ പ്രസംഗം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചാരം നേടിയിരുന്നു. ജയം ഉറപ്പിച്ച ശേഷം സുരേഷ് ഗോപിക്ക് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് ടിഎൻ പ്രതാപൻ .

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: