എൻ ഡി എയ്ക്ക് രണ്ടാമൂഴം ; പാർലമെന്‍ററി ബോർഡ് യോഗം ഇന്ന്

രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തിര‍ഞ്ഞെടുപ്പു ഫലത്തിന്റെ ചിത്രം വ്യക്തമാകുമ്പോള്‍ കേവലല ഭൂരിപക്ഷം ഉറപ്പാക്കി എൻഡിഎ വീണ്ടും അധികാരത്തിലേക്ക്.എക്സിറ്റ് പോൾ ഫലങ്ങളെയും അതിശയിക്കുന്ന പ്രകടനവുമായി 2014ലെ നേട്ടത്തെയും കടത്തിവെട്ടിയാണ് എൻഡിഎ മുന്നേറ്റം. 350ന് അടുത്ത് സീറ്റുകളുമായാണ് നരേന്ദ്ര മോദി സർക്കാർ കേന്ദ്രഭരണത്തിലെ രണ്ടാമൂഴത്തിനു തയാറെടുക്കുന്നത്. ബിജെപിക്ക് ഒറ്റയ്ക്ക് ഇക്കുറിയും കേവല ഭൂരിപക്ഷം ലഭിക്കുമെന്നാണ് സൂചന. ബിജെപിയുടെ പാർലമെന്ററി ബോർഡ് യോഗം വൈകിട്ട് 5.30ന് വിളിച്ചിട്ടുണ്ട്.പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗത്തിൽ പങ്കെടുക്കും. എക്സിറ്റ് പോൾ ഫലങ്ങൾ ശരിവച്ച് കർണാടക, ഗുജറാത്ത്,രാജസ്ഥാൻ, മധ്യപ്രദേശ്, ജാർഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ഹരിയാന, അസം എന്നിവിടങ്ങളിലാണ് എൻഡിഎ മുന്നേറ്റം.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.