തനിക്ക് 50,000 -ത്തിലേറെ വോട്ടിന്‍റെ ഭൂരിപക്ഷമുണ്ടാകുമെന്ന് സുധാകരൻ

വോട്ടെണ്ണൽ അമ്പത് ശതമാനത്തിലേറെ പൂർത്തിയാവുമ്പോൾ കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ കെ സുധാകരൻ വമ്പിച്ച ലീഡ് നേടുകയാണ്.ഈ വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും 50,000 ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ താന്‍ ജയിക്കുമെന്ന് നേരത്തേ തന്നെ വിശ്വസിച്ചിരുന്നുവെന്ന് കെ സുധാകരന്‍ പ്രതികരിച്ചു. ”കണ്ണൂരിന്‍റെ ഗ്രൗണ്ട് റിയാലിറ്റി നമുക്കറിയാം. ഇഞ്ചോടിഞ്ച് പോരാട്ടം എന്ന് പറയുമ്പോഴും ഞങ്ങള്‍ തന്നെ ജയിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ടായിരുന്നു. നമുക്ക് അത്രയും ആത്മവിശ്വാസമുണ്ട്. അമ്പതിന് മേലെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്. 25,000 എന്ന് നേരത്തെ പറഞ്ഞതാണ്. പത്ത് ഇലക്ഷനില്‍ മത്സരിച്ചതാണ് ഞാന്‍, ഇത് പതിനൊന്നാമത്തെ ഇലക്ഷനാണ്. ഇത് യാതൊരു നെഗറ്റീവ് ചിന്തയും തോന്നാത്ത ഇലക്ഷനാണ്.കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെ കാണിച്ച സ്നേഹം എനിക്ക് തന്ന ആത്മവിശ്വാസമാണത്. പ്രചരണത്തിന് പോകുമ്പോള്‍ ചോദിക്കാറുണ്ട്, ഇവിടെ ഇടതുപക്ഷത്തിനെ ഇഷ്ടമുള്ളവര്‍ ആരുമില്ലേ എന്ന്. കാരണം, അത്രയധികം ആളുകള്‍ നമ്മോട് സ്നേഹം കാണിച്ചിട്ടുണ്ടെന്നും എന്നും സുധാകരന്‍ പ്രതികരിച്ചു

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.