ബിജെപി പ്രവര്‍ത്തകരോട് നന്ദി പറഞ്ഞ് മോദിയുടെ അമ്മ

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മികച്ച നേട്ടത്തിന് അണികളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രിയുടെ മാതാവ് ഹീരാ ബെന്‍ മോദി. ഗാന്ധിനഗറിലെ വീടിന് വെളിയിലെത്തി അവര്‍ ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. ദേശീയ തലത്തില്‍ മികച്ച നേട്ടമാണ് ബിജെപി നേടിയത്. കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി അടുക്കുന്നതിന് പിന്നാലെയായിരുന്നു ഹീരാ ബെന്‍ മോദി പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞത്. 2014ലേക്കാള്‍ മികച്ച പ്രകടനവുമായാണ് ബിജെപി അധികാരത്തിലേക്ക് അടുക്കുന്നത്. ബിജെപി 292 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 2014ൽ ബിജെപി വിജയിച്ചത് 282 സീറ്റുകളിലായിരുന്നു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.