ആലത്തൂരിൽ പാട്ടുംപാടി രമ്യ വിജയത്തിലേക്ക്

പി കെ ബിജുവിനെ വീഴ്ത്തി ആലത്തൂരിലെ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസ്.ഇടതുകോട്ടയായ ആലത്തൂരില്‍ സിറ്റിങ് എം.പി പി.കെ ബിജുവിനെ എൺപതിനായിരത്തിലധികം വോട്ടിന് പിന്നിലാക്കിയാണ്.രമ്യയുടെ കുതിപ്പ്. 68 ശതമാനം വോട്ട് എണ്ണിയപ്പോള്‍ 10,20,83 വോട്ടിന്റെ ലീഡാണ് ആലത്തൂരില്‍ രമ്യയ്ക്കുള്ളത്.ആദ്യഘട്ടത്തില്‍ പോസ്റ്റല്‍ വോട്ട് എണ്ണിയപ്പോള്‍ മാത്രമാണ് ബിജുവിന് ലീഡിലേക്ക് എത്താനായത്. പിന്നീട് രമ്യ ഹരിദാസ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്. ഇടത് കോട്ടകള്‍ പോലും പിടിച്ച് കുലുക്കിയാണ് രമ്യ ലീഡ് നിലനിര്‍ത്തുന്നത്. പാലക്കാട് തൃശൂര്‍ ജില്ലകളിലായി കിടക്കുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ ഇടത് കോട്ടകളായ നിയമസഭ മണ്ഡലങ്ങളിൽ ഉൾപ്പടെ എല്ലായിടത്തും രമ്യ ഹരിദാസാണ് മുന്നില്‍.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.