Advertisements

ഇരിട്ടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി: ഇരിട്ടി എടക്കാനം പുഴയിൽ കുളിക്കാൻ ഇറങ്ങിയ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന മകൾക്കായി പുഴയിൽ തിരച്ചിൽ നടത്തുന്നു. എടക്കാനം നടുവിലേ പുരയിൽ മനോജിന്റെ ഭാര്യ ധന്യ (32) ആണ് മരിച്ചത്. കാണാതായ മകൾ 10 വയസുകാരി
അനന്തശ്രീക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഇരിട്ടി എസ് ഐ അനീഷും സംഘവും സ്ഥലത്തെത്തി നാട്ടുകാരുടേയും ഫയർഫോഴ്സിന്റെയും സഹായത്തോടെ തിരച്ചിൽ പ്രവർത്തനം തുർന്നുകൊണ്ടിരിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല.

Advertisements
Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: