കണ്ണൂരിൽ എസ്.പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാർച്ചില്‍ സംഘര്‍ഷം.യൂത്ത് കോൺഗ്രസ്സ് നേതാക്കളടക്കം നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : പെരിയ ഇരട്ടക്കൊലപാതക കേസ് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എസ് പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാര്‍ജും നടന്നു. ബാരിക്കേഡ് തകര്‍ക്കാനുള്ള സമരക്കാരുടെ ശ്രമത്തോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്.നേതാക്കളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഏതാനും പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഇന്ന് ഉച്ചയോടെയാണ് സംഭവം. ലോക്‌സഭ മണ്ഡലം പ്രസിഡണ്ട് റിജില്‍ മാക്കുറ്റി, വൈസ് പ്രസിഡണ്ട് ഒ കെ പ്രസാദ്, ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി, നിസാര്‍ മുല്ലപ്പള്ളി തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisements

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.