ഗുളിക തൊണ്ടയില്‍ കുടുങ്ങി നാലു വയസുകാരിക്ക് ദാരുണാന്ത്യം
കോട്ടയം: കോട്ടയം ചിങ്ങവനത്ത് ഗുളിക തൊണ്ടയില്‍ കുടുങ്ങി നാലു വയസുകാരി മരിച്ചു. പരുത്തുംപാറ നടുവിലേപ്പറമ്പില്‍ റിനു സ്കറിയ-റിന്റു ദമ്പതികളുടെ മകള്‍ ഐലിന് ആണു മരിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ ചിങ്ങവനത്തുള്ള ബന്ധുവീട്ടിലാണു സംഭവം. ചുമയ്ക്കുള്ള ഗുളിക കഴിക്കുന്നതിനിടയില്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.
ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ഉടന്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
Advertisements
Advertisements